ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലില്‍ മൂന്ന് സംസ്ഥാനങ്ങളീല്‍ കോണ്‍ഗ്രേസിന് കനത്ത പരാജയം, ഒന്നില്‍ ഒപ്പത്തിനൊപ്പം, ഡല്‍ഹിയില്‍ തൂക്കുമന്ത്രി സഭ?

Webdunia
ഞായര്‍, 8 ഡിസം‌ബര്‍ 2013 (14:06 IST)
PRO
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേക്ക്

രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച ഭൂരിപകഷത്തോടെ ബിജെപി അധികാരത്തിലേത്ത് കുതിക്കുകയാണ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസുമായും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഏറ്റുമുട്ടി ബിജെപിക്ക് പരുക്കേറ്റു.

പക്ഷേ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 34 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി 26 സീറ്റുമായി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ സ്ഥാനത്തെത്തി.

ഏഴു സീറ്റാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ നേടാനായത്. മദ്ധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഡ‌ല്‍ഹിയില്‍ ബി.ജെ.പി 35 സീറ്റു നേടിയാണ് വലിയ കക്ഷിയായത്.
അറുതി വരുത്തിയതും. കോൺഗ്രസിന് ഡൽഹി നഷ്ടമായത് കനത്ത തിരിച്ചടിയായി.

ഛത്തീസ്ഗഡില്‍ 47 സീറ്റില്‍ ബിജെപിയും 43 സീറ്റുമായി കോണ്‍ഗ്രസും പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് നടന്ന മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയേ നടക്കു.

ഛത്തീസ്ഗഢില്‍ നവംബര്‍ 11-നും, 19-നും മധ്യപ്രദേശില്‍ നവംബര്‍ 25-നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും ഡല്‍ഹി, മിസോറം എന്നിവിടങ്ങളില്‍ ഡിസംബര്‍ നാലിനുമാണ് വോട്ടെടുപ്പ് നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ ഫലങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. ഡല്‍ഹി ഒഴികെയുള്ളിടങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം.