ലോക്പാല്‍: ഇടപെടണമെന്ന് രാഷ്ട്രപതിയോട് ബിജെപി

Webdunia
വ്യാഴം, 5 ജനുവരി 2012 (18:02 IST)
PRO
PRO
ലോക്പാല്‍ ബില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളുടെ സംഘം രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു. ലോക്പാല്‍ വോട്ടിംഗിനായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്നാണ് ബി ജെ പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

എല്‍ കെ അദ്വാനി, നിതിന്‍ ഗഡ്കരി, സഭാ പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ അടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ലോക്പാല്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ അവിടെ അരങ്ങേറിയ നാടകീയ രംഗങ്ങളിലുള്ള അസംതൃപ്തി രാഷ്ട്രപതിയെ അറിയിച്ചതായി അദ്വാനി വ്യക്തമാക്കി. ഭരണഘടനാ സംവിധാനങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോള്‍ രാഷ്ട്രപതിയാണ് ഇടപെടേണ്ടതെന്നും ബി ജെ പി നേതാക്കള്‍ അഭിപ്രായപ്പെട്ടു.