ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 46 ശതമാനം യുവതികളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരായവരാണ്. രണ്ടര ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം ശൈശവ വിവാഹങ്ങള്‍ക്ക് ഇരയാകുന്നത്.
ആഗോളതലത്തില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളവും ശൈശവ വിവാഹങ്ങളില്‍ നിന്ന് മോചിതമല്ലെന്നാണ് വിവരം.
മിക്ക സംസ്ഥാനങ്ങളിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.