ലൈംഗിക പീഡനം: ക്യാപ്റ്റര്‍ ടിവിയുടെ എഡിറ്റര്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 22 ഡിസം‌ബര്‍ 2013 (15:50 IST)
PRO
PRO
മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തമിഴ് ടി വി ചാനല്‍ ക്യാപ്റ്റര്‍ ടിവിയുടെ എഡിറ്റര്‍ അറസ്റ്റിലായി. ന്യൂസ് എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്. പരാതിക്കാരി ചാനലില്‍ സബ് എഡിറ്ററായി ജോലി ചെയ്യുമ്പോഴാണ് എഡിറ്റര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പറയുന്നത്. കഴിഞ്ഞ മാസം രാജിവെച്ച ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ദിനേശ് കുമാറിനെ ജനവരി മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം പരാതി വ്യാജമാണെന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. നടന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ പാര്‍ട്ടിയുടേതാണ് ചാനല്‍.