ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു. പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് യുവതിക്കായി സുപ്രീകോടതിയില്‍ ഹാജരാകുന്നത്.
മുന്‍ ജഡ്ജിക്കെതിരെ പരാതി നല്‍കുന്നതിന് മുന്നോടിയായി പരാതിക്കാരി പ്രമുഖ അഭിഭാഷകരെ കണ്ടിരുന്നു. ഇതിന്റെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ പരാതിക്കാരിയായ കൊല്‍ക്കത്തയിലെ നാഷ്ണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനി ജഡ്ജിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു.
യുവതിക്ക് വേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വെ ഇന്ന് ചീഫ് ജസ്റ്റീസിന് മുമ്പാകെ കേസ് പരാമര്‍ശിക്കും. തൊഴിലിടത്തെ അതിക്രമമായതിനാല്‍ വിശാഖ കേസിലെ നിയമപ്രകാരം അന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെടും.