ലൈംഗികാരോപണം: തെഹല്‍ക എഡിറ്റര്‍ ഇന്‍ ചാര്‍ജ് തരുണ്‍ തേജ്‌പാല്‍ സ്ഥാനമൊഴിഞ്ഞു

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (11:02 IST)
PTI
PTI
ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക എഡിറ്റര്‍ ഇന്‍ ചാര്‍ജ് തരുണ്‍ തേജ്പാല്‍ സ്ഥാനമൊഴിഞ്ഞു. ആറു മാസത്തേക്ക് പദവിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തേജ്പാല്‍ വ്യക്തമാക്കി. തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ശോഭ ചൗധരിക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് തേജ്പാല്‍ ഇക്കാര്യം അറിയിച്ചത്. തന്റെ നടപടിയില്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചതായും സന്ദേശത്തില്‍ പറയുന്നു.

സ്ഥാപനത്തിലെ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ തേജ്പാല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. മകളുടെ പ്രായം മാത്രമുള്ള മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ തേജ്പാല്‍ തുടര്‍ച്ചയായി ലൈംഗികാക്രമണം നടത്തിയെന്നും അരുതെന്ന് പല തവണ അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വ്യക്തമാക്കി.