ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് ജില്ലാ ഭരണകൂടം നാലു കോടി നൽകണമെന്ന് റയിൽവേ

Webdunia
വ്യാഴം, 12 മെയ് 2016 (21:24 IST)
രൂക്ഷമായ വരൾച്ച നേരിട്ട ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നൽകണമെന്ന് റയിൽവേ. 6.20 കോടി ലിറ്റർ വെള്ളം എത്തിച്ചതിനാണ് ഭീമമായ തുക ഈടാക്കിയത്. അധികൃതരുടെ നിർദേശപ്രകാരമാണ് ബിൽ അയച്ചിരിക്കുന്നത്. ബില്ലിൽ ഇളവ് വേണമെങ്കിൽ ജില്ലാ ഭരണകൂടത്തിന് റയിൽവേയോട് അപേക്ഷിക്കാമെന്നും മധ്യമേഖല ജനറൽ മാനേജർ എസ് കെ സൂദ് പറഞ്ഞു.
 
ലാത്തൂരിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജലതീവണ്ടികൾ അയയ്ക്കാൻ റയിൽവേ തീരുമാനിച്ചത്. പ്രത്യേകം തയാറാക്കിയ ജലദൂത് എന്ന തീവണ്ടിയിലൂടെയാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് റയിൽവേ വെള്ളം എത്തിച്ചത്. 
 
ആദ്യം 10 വാഗണുകളടങ്ങിയ ട്രെയിനിൽ ഒൻപതു തവണ വെള്ളമെത്തിച്ചു. രണ്ടാമത് 50 വാഗണുകളടങ്ങിയ മറ്റൊരു ജലതീവണ്ടി വഴി 25 ലക്ഷം ലിറ്റർ വെള്ളവും എത്തിച്ചിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article