ലക്ഷങ്ങളുമായി നാഗാ മന്ത്രി നേപ്പാളില്‍ പിടിയില്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (12:21 IST)
ലക്ഷക്കണക്കിന് രൂപ അടങ്ങുന്ന സ്യൂട്ട്‌കേസുമായി നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇമ്കോങ്ങ് എല്‍ ഇമ്ചെന്‍ നേപ്പാളില്‍ പിടിയിലായി. കാഠ്മണ്ഡു വിമാനത്താവളത്തില്‍ വച്ചാണ് മന്ത്രിയെ നേപ്പാള്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്.

സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് നാഗാ മന്ത്രി പിടിയിലായത്. മന്ത്രിയുടെ സ്യൂട്ട്‌കേസില്‍ ഒമ്പത് ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും ഉണ്ടായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ നേപ്പാളില്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ഇക്കാര്യം മന്ത്രിക്ക് അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഗാ മന്ത്രിയുടെ അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.