കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് റെയില്‍വേ ബജറ്റ് അവതരണവേളയില്‍ എംപി രാജേഷ് എംപിയുടെ പ്രതിഷേധം. റായ്‌ബറേലിയിലെയും മറ്റും കോച്ച് ഫാക്ടറികളെക്കുറിച്ചുള്ള പരാമര്‍ശമാണ് എംപിയെ ചൊടിപ്പിച്ചത്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം എന്തായി എന്നു ചോദിച്ചുകൊണ്ട് കൈയില്‍ കുറിപ്പുമായി എംപി രാജേഷ് നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഓടിയിറങ്ങി മന്ത്രിയുടെ മുന്നില്‍ എത്തി. ഇതിനുപിന്നാലെ രാജേഷിനെ പിന്തുണച്ചുകൊണ്ട് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ എംപിമാരും നടുത്തളത്തിലിറങ്ങി.
ആന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു. ഇതിനിടെ ബജറ്റിന്റെ കോപ്പി ചില എംപിമാര്‍ കീറിയെറിഞ്ഞു. റെയില്‍വേ നേടിയ നേട്ടങ്ങള്‍ വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാലു മെമു സര്‍വീസുകളും തുടങ്ങുന്നതുമാത്രമാണ് അദ്ദേഹം പ്രസംഗത്തിനിടെ വെളിപ്പെടുത്തിയത്.
പത്ത് വര്‍ഷത്തേക്ക് റെയില്‍ സുരക്ഷാ പദ്ധതിയും യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്. തെലുങ്കാനയെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു.