റെയില്‍‌വേ ജോലിക്കാരനെ വെടിവെച്ച് കൊന്നു

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (17:05 IST)
PTI
റെയില്‍‌വേ ജോലിക്കാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ ജമല്‍‌പുരിലുള്ള കോച്ച് ഫാക്ടറിയിലെ ജീവനക്കാരനായ രാം പ്രസാദ് തന്തിയാണ്(48) വെടിയേറ്റ് മരിച്ചത്.

കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന രാം പ്രസാദിനു നേരെ ചാടി വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിനു വെടിയേറ്റ രാം പ്രസാദ് ബൈക്കില്‍ നിന്ന് തെറിച്ച് വീണ് കൊല്ലപ്പെടുകയായിരുന്നു.

സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെന്നു കരുതുന്നയാളെ അറസ്റ്റ് ചെയ്തു