റാഗിംഗ്: നടപടിയില്ലെങ്കില്‍ അംഗീകാരമില്ല

Webdunia
റാഗിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്ന്‌ സുപ്രിം കോടതി. റാഗിങ്‌ തടയാനായി സുപ്രീം കോടതി നിയോഗിച്ച രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ അടിയന്തരമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റാഗിംഗ് തടയാനായി നടപടിയെടുക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള യുജിസി ഗ്രാന്‍ഡുകള്‍ തടയണം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസില്‍ തന്നെ റാഗിങ്ങിനെതിരെയുള്ള നടപടികളെക്കുറിച്ച്‌ വ്യക്തമാക്കണം.

റാഗിങ്ങുമായി ബന്ധപ്പെട്ട കേസുകള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും റാഗിങ്‌ നടന്നാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും കേസില്‍ എഫ്‌ഐആര്‍ തയാറാക്കുകയും ചെയ്യണമെന്നും സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.