റയില്‍ ബജറ്റ്: ടിക്കറ്റ് തട്ടിപ്പ് തടയാന്‍ ആധാര്‍ കാര്‍ഡും ബാര്‍കോഡും!

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2013 (15:30 IST)
PRO
PRO
റയില്‍ ബജറ്റ് 2013 ചൊവ്വാഴ്ച അവതരിപ്പിക്കും. റയില്‍‌വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിന്റെ ബജറ്റ് പ്രഖ്യാപനങ്ങളെ രാജ്യം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് അധികനാള്‍ ആയിട്ടില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വീണ്ടും കൂട്ടില്ല എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. യാത്രക്കാര്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ മറ്റ് വഴിക്ക് പണം സമാഹരിക്കാനായിരിക്കും ശ്രമിക്കുക.

അതേസമയം ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ബജറ്റില്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. വ്യാജ പേരുകളിലും ട്രാവല്‍ ഓപ്പറേറ്റര്‍മാരുടെയും പേരുകളിലും ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് വില്‍ക്കുന്നത് തടയാനാണിത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ യഥാര്‍ത്ഥ യാത്രക്കാരന് തന്നെ ടിക്കറ്റ് ലഭ്യമാക്കാനാണ് റയില്‍‌വെ ശ്രമിക്കുന്നത്.
ടിക്കറ്റുകളില്‍ ബാര്‍ കോഡ് ഉള്‍പ്പെടുത്തുകയും ചെയ്യും.

നല്ല ഭക്ഷണം, ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍, സ്ത്രീകളുടെ സുരക്ഷയ്ക്കായ് കൂടുതല്‍ പദ്ധതികള്‍ എന്നിവ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും.