രാഹുല്‍ഗാന്ധിയുടെ രോഷം നാടകമെന്ന് ബിജെപി ആരോപണം

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (19:02 IST)
PRO
ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിനന്‍സ് വലിച്ചുകീറി എറിയണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നാടകമാണെന്ന് ബിജെപി ആരോപണം.

വലിയ അഴിമതികളെക്കുറിച്ച് രാഹുല്‍ പ്രതികരിച്ചിരുന്നില്ലെന്നും ബിജെപി പോലും ഉന്നയിക്കാത്ത ആരോപണമാണ് രാഹുല്‍ ഉന്നയിച്ചെന്നും ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ അനുവദിക്കില്ലെന്ന് സോണിയ ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിളിച്ച് ഉറപ്പ് നല്‍കിയതായാണ് സൂചന.

കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സര്‍ക്കാര്‍ ചെയ്തത് ശുദ്ധ വിവരക്കേടാണെന്നും ഓര്‍ഡിനന്‍സ് വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.