രാഹുലിന് മാനസിക വളര്‍ച്ചയില്ലെന്ന് മോഡി

Webdunia
ചൊവ്വ, 15 ഏപ്രില്‍ 2014 (09:59 IST)
PRO
PRO
തെരഞ്ഞെടുപ്പ് വാക് ശരങ്ങള്‍ക്കുള്ള വേദികൂടിയാണ്.രാഷ്ട്രീയ ശത്രുക്കളെ ഏതുവിധേനയേയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ പറയുന്ന വാക്കുകള്‍ പലപ്പോഴും കൈവിട്ട കളികളാകാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പുതിയ ശരവുമായി ബിജെപി പ്രധാനാമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വന്നിരിക്കുന്നു.

രാഹുല്‍ ഗാന്ധിക്ക് പ്രായത്തിനനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്നാണ് വിദ്വാന്റെ കണ്ടുപിടുത്തം. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നടത്തിയ 3ഡി റാലിയിലാണ് രാഹുല്‍ ഗാന്ധിയെ കണക്കറ്റ് വിമര്‍ശിച്ച് നരേന്ദ്ര മോഡി രംഗത്തു വന്നത്. നേരത്തെ രാഹുല്‍ ഗാന്ധി ഗുജറത്ത് മോഡലിനെ ടോഫി മോഡല്‍ എന്നു പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിന്റെ മറുപടിയാണ് മോഡി പറഞ്ഞത്.

അദ്ദേഹത്തിന് പ്രായത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയില്ല. മനസുകൊണ്ടിപ്പോഴും രാഹുല്‍ കൊച്ചുകുട്ടിയാണ്.അതുകൊണ്ടാവും അദ്ദേഹം ടോഫി മോഡല്‍ എന്നു പറയുന്നത്. അദ്ദേഹത്തിന്‍ മാനസിക വളര്‍ച്ചയുണ്ടായിരുന്നു എങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെയും ഭാരത സര്‍ക്കാരിന്റെയും പുരസ്കാരം നേടിയ
ഗുജറാത്ത് മോഡലിനെ ഇങ്ങനെ പരിഹസിക്കില്ലയിരുന്നു മോഡി പറഞ്ഞു.