ജമ്മു-കാശ്മീരില്‍ ചില രാഷ്ട്രീയനേതാക്കള്‍ തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതായി മുഖ്യമന്ത്രി ഗുലാം നബി ആസാദ്.
ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ ഒരു പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആസാദ് പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരും പ്രവര്‍ത്തകരും തീവ്രവാദി സംഘടനകളെ പിന്തുണയ്ക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് കണ്ടെത്തിയതായി ആസാദ് പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്കും തീവ്രവാദികള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ ജമ്മു-കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളെ ഞെട്ടിച്ചു. ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ തീവ്രവാദി സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകരുമായി ബന്ധമുള്ള രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ അവര്‍ക്കെതിരെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഒന്നും നല്‍കില്ലെന്നും വൈകാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.