രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്റെ ഭാര്യ തൂങ്ങി മരിച്ചു

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (10:35 IST)
PRO
PRO
രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്റെ ഭാര്യ തൂങ്ങി മരിച്ചു. നേപ്പാള്‍ സ്വദേശിനിയായ ശ്രീമായ(51) ആണ് രാഷ്ട്രപതി ഭവന്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചത്.

ഇവര്‍ ത്വക് രോഗബാധിതയായിരുന്നു എന്നും ആരോഗ്യപ്രശ്നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് കരുതപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇവരുടെ ഭര്‍ത്താവ് ആഷ് ബഹദൂര്‍ 20 വര്‍ഷമായി രാഷ്ട്രപതി ഭവനിലെ ജീവനക്കാരനാണ്.

English Summary: The 51-year-old wife of a Rashtrapati Bhavan employee committed suicide by hanging herself in the servants quarters, said police Thursday.