രാജ്യവിരുദ്ധ മുദ്രാവാക്യം വി‌ളിച്ചാൽ കഴുത്തിന് മുകളിൽ തലകാണില്ല; ബിജെപി നേതാവ്

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (18:40 IST)
ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ തലവെട്ടുമെന്ന പ്രസംഗവുമായി പശ്ചിമബംഗാളിലെ ബി ജെ പി നേതാവ് ദിലീഷ് ഘോഷ് രംഗത്ത്. ബിർഭൂമിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ദിലീഷ് ഘോഷ്. പാക്കിസ്ഥാനുവേണ്ടി മുദ്രാവാക്യം മുഴക്കുന്നവരുടെ ശരീരത്തിന്റെ മുകൾ ഭാഗത്തുനിന്നും ആറ് ഇഞ്ച് വെട്ടി മാറ്റും എന്നായിരുന്നു ദിലീപ് ഘോഷിന്റെ ഭീഷണി.
 
ഒരു വിദ്യാർത്ഥിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി ബിർഭൂമിയിൽ കഴിഞ്ഞ ദിവസം നിലനിന്നിരുന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന് കാരണമായ വിദ്യാർത്ഥിയെ തിങ്ക‌ളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
വിദ്യാർത്ഥിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനങ്ങ‌ൾ പൊലീസ് സ്റ്റേഷൻ കടന്നാക്രമിക്കുകയും പൊലീസ് വാഹനങ്ങ‌ൾ കത്തിക്കുകയും ചെയ്‌ത‌തിനെത്തുടർന്ന് സംഭവം രൂക്ഷമാവുകയായിരുന്നു. സംഘർഷാപരമായ സംഭവത്തിനു പിന്നാലെയാണ് പ്രകോപനപരമായ പ്രസംഗവുമായി നേതാവ് രംഗത്ത് വന്നത്.