പാക് സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തെ ചെറുക്കുന്ന അതിര്‍ത്തി രക്ഷാസേനയ്‌ക്കൊപ്പം രാജ്യം ഒന്നാകെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ .
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച സാംബയില്‍ ജവാന്മാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു.
കേന്ദ്ര പൊലീസ് സേനയില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് വിമുക്തഭടന്മാരുടെ പദവിയും ആനുകൂല്യങ്ങളും നല്‍കുന്നകാര്യത്തില്‍ മന്ത്രിസഭ ഉടനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.