രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (20:59 IST)
PRO
PRO
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിഷേധിക്കാനാവാത്ത കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രൂപ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റി പ്രധാനമന്ത്രിയോട് പ്രതികരണം ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആഭ്യന്തര-ആഗോള വിഷയങ്ങള്‍ കാരണമായി. സിറിയന്‍ പ്രശ്നം എണ്ണ വില വര്‍ധിക്കാന്‍ കാരണമായതായും പ്രധാനമന്ത്രി വ്യക്തമാക്കി.

രൂപയുടെ മൂല്യം തകരുകയും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതേസംബന്ധിച്ച് പാര്‍ലമെന്‍റില്‍ അടുത്ത ദിവസം വിശദമായ പ്രസ്താവന നടത്തുമെന്ന് മന്‍മോഹന്‍ സിങ് അറിയിച്ചു.