രാജീവ് വധം: പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുലിന് അതൃപ്തി

Webdunia
ബുധന്‍, 19 ഫെബ്രുവരി 2014 (21:19 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാഹുല്‍ അമേഠിയില്‍ ചോദിച്ചു.

“എന്റെ അച്ഛന്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായതാണ്. ഘാതകരെ വിട്ടയച്ചതില്‍ ദുഃഖമുണ്ട്. കോണ്‍ഗ്രസ് വധശിക്ഷക്ക് എതിരാണെന്നും രാഹുല്‍ പറഞ്ഞു“.

ഇന്ന് രാവിലെയാണ് രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരെയാണ് മോചിപ്പിക്കുന്നത്. ഇന്നലെ സുപ്രീംകോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.