രാജസ്ഥാന്‍ ഡിജിപിയെ നീക്കി

Webdunia
ശനി, 31 മെയ് 2008 (14:30 IST)
രാജസ്ഥാന്‍ സര്‍ക്കാര്‍ സംസ്ഥാന പൊലീസ് തലവന്‍ എ.എസ്.ഗില്ലിനെ നീണ്ട അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ഡി.ജി.പി യുടെ ചുമതല കെ.എസ്.ബെയിന്‍‌സിന് നല്‍കാനും ആവശ്യപ്പെട്ടു.

അഴിമതി നിരോധന വിഭാഗം സ്പെഷ്യല്‍ ഡി.ജിയാണിപ്പോള്‍ കെ.എസ്.ബെയിന്‍സ്. ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചതാണിത്.

രാജസ്ഥാനില്‍ പ്രക്ഷോഭം നടത്തുന്ന ഗുജ്ജാറുകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന്‍റെ പേരിലാണ് ഗില്ലിനെ അവധിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിച്ചതെന്ന് സൂചനയുണ്ട്. പൊലീസ് വെടിവയ്പ്പില്‍ നിരവധി ഗുജ്ജാറുകള്‍ മരിക്കാനിടയായ സാഹചര്യം സര്‍ക്കാരിനു കളങ്കം വരുത്തിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം സംബന്ധിച്ച് പ്രതികരിക്കാന്‍ ഗില്‍ ഇതുവരെ തയ്യാറായിട്ടില്ല.