രാജസ്ഥാനിൽ മിഗ് 27 യുദ്ധവിമാനം തകർന്നുവീണ് മൂന്നു പേർക്ക് പരിക്ക്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (13:42 IST)
രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകർന്നു വീണ് മൂന്നു പേർക്ക് പരിക്ക്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനില്‍ ജോധ്പുരിലെ ജനവാസമേഖലയിലാണ് സംഭവം നടന്നത്.
 
വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനം വീണതിന്റെ ആഘാതത്തിൽ രണ്ടു വീടുകൾ തകർന്നു. ചില ഗ്രാമീണർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 
 
സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പൈലറ്റുമാര്‍ അധികൃതരെ അറിയിച്ചു. അതേസമയം, അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article