രാം ദേവിനെതിരെ കേസ്

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (14:00 IST)
PTI
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് യോഗാ ഗുരു രാംദേവിനെതിരെ പൊലീസ് കേസെടുത്തു. അധികൃതരുടെ അനുമതി കൂടാതെ വാര്‍ത്താസമ്മേളനം നടത്തിയതിനാണ് കേസ്.

ശനിയാഴ്ച്ച തന്റെ യോഗാ സെന്റര്‍ കോര്‍ഡിനേറ്ററുടെ വസതിയിലാണ് രാംദേവ് പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിന് അനുമതി തേടിയിരുന്നില്ലെന്നും അതിനാലാണ് കേസെടുത്തതെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിവേക് ശ്രീവാസ്തവ പറഞ്ഞു.