യു പിയില്‍ ബസിന് തീപിടിച്ചു: 25 തീര്‍ഥാടകര്‍ മരിച്ചു

Webdunia
ശനി, 19 മെയ് 2012 (09:24 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20ലേറെ പേര്‍ക്ക് പരുക്കേറ്റു. സുല്‍ത്താന്‍പൂരില്‍ നിന്ന് അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

ബറായിക്ക് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. അപകടസമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പലരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ബസിനകത്ത് കുടുങ്ങിപ്പോയവരാണ് മരിച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.