യുവതി ഡോകടറെ കൊന്ന് ലിംഗം മുറിച്ചെടുത്ത് കഷണങ്ങളാക്കി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൊറിയര്‍ അയച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ സതീഷ് ചന്ദ്രയെയാണ് ദാരൂണമായി കൊല്ലപ്പെട്ടത്.
കാണ്‍പൂര്‍ ഡെഹട്ട് പ്രദേശത്ത് അംറോഹ പ്രൈമറി മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു സതീഷ് ചന്ദ്ര. കാണ്‍പൂരിലെ ഹോട്ടല്‍ മുറിയിലാണ് ഭീകരമായ കൊലപാതകം നടന്നത്.
സതീഷ് ചന്ദ്ര മുറിയെടുക്കുമ്പോള്‍ കൂടെ 25 വയസ്സ് തോന്നിക്കുന്ന യുവതി കൂടെയുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിന് മൊഴി നല്‍കി.
PRO
സതീഷ് ചന്ദ്രയെ വധിച്ച യുവതിയും ഡോക്ടറാണെന്നാണ് കരുതുന്നത്. സതീഷ് ചന്ദ്രയുടെ ഭാര്യ കൊറിയര്‍ കവറില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കവര്‍ തുറന്നു നോക്കിയപ്പോഴാണ് ലിംഗം വെട്ടിനുറുക്കിയ നിലയില്‍ കാണപ്പെട്ടത്.
അവയവങ്ങള്‍ കൊല്ലപ്പെട്ടയാളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ലക്നൗവിലേക്ക് ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. അതേസമയം ഡോക്ടറെ വധിച്ച പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.