അവിഹിതബന്ധം ആരോപിച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്ത്രീയ്ക്ക് ക്രൂരപീഡനം. ഭര്‍ത്തൃമതിയായ സ്ത്രീയെയും കാമുകനെയുമാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് ഇടപെട്ട് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രാമവാസികള്‍ മര്‍ദ്ദനം തുടര്‍ന്നു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.
അയല്‍വാസിയുമായി പ്രണയത്തിലായിരുന്ന യുവതി 15 ദിവസങ്ങള്‍ക്ക് മുമ്പ് അയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ചില ഗ്രാമവാസികള്‍ ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. തുടര്‍ന്ന് ഗ്രാമ ഭരണസമിതിയ്ക്കു മുന്നില്‍ വിചാരണ ചെയ്ത ശേഷമായിരുന്നു ആക്രമണം.
സ്ത്രീയെയും കാമുകനെയും വലിച്ചിഴച്ച് പൊതുമധ്യത്തില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീയെ നഗ്നയാക്കിയശേഷം വഴിയിലൂടെ നടത്തി. അവരെ മരത്തില്‍ പിടിച്ചുകെട്ടി തല മുണ്ഡനം ചെയ്യുകയുണ്ടായി. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പ്രതിഷേധത്തിനും കല്ലേറിനുമിടെ പൊലീസ് സ്ത്രീയെ രക്ഷിച്ചു.