യുപിയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്കായി മുസ്ലീം സ്കൂളുകള്‍ വരുന്നു

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (12:28 IST)
PTI
ഉത്തര്‍പ്രദേശില്‍ മുസ്ലിം വിഭാഗങ്ങളുടെ നിലവാരമുയര്‍ത്താന്‍ സര്‍ക്കാന്‍ പുതിയ മുസ്ലിം സ്കൂളുകള്‍ സ്ഥാപിക്കുന്നു.

മുസ്ലിം ജനസംഖ്യ 25 ശതമാനത്തിലധികമുള്ള 40 ജില്ലകളില്‍ പുതിയ മുസ്ലീം സ്‌കൂളുകള്‍ തുടങ്ങും. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 20 ശതമാനം മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതിനുള്ള പ്രാരംഭ നടപടിക്ക് ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനി ഉത്തരവിട്ടു.

സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രദേശങ്ങള്‍ പലയിടത്തും കണ്ടെത്തിക്കഴിഞ്ഞു. 20 ജില്ലകളില്‍ വീതം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ന്യൂനപക്ഷ ക്ഷേമ മന്ത്രി അസംഖാനാണ് ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.