യുപിഎ സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുതെരഞ്ഞെടുപ്പിലൂടെ മുന്നാം യു പി എ ഉണ്ടാവില്ലെന്നും രാജ്യത്തിന് സുസ്ഥിരമായ ഭരണം നല്‍കാന്‍ പ്രദേശിക കക്ഷികള്‍ ഒത്തൊരുമിച്ച് മുന്നോട്ടുവരണമെന്നും മമത.
ഡല്‍ഹിയില്‍ ഒരു പരിവര്‍ത്തനമാണ് താന്‍ ആഗ്രഹിക്കുന്നതും മമത പറഞ്ഞു. പനിഹത്തിയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടതു മുതല്‍ പാര്‍ട്ടിക്കെതിരെ കേന്ദ്രത്തില്‍ ഗൂഡാലോചന നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നു മമത പറഞ്ഞു.
പ്രദേശിക കക്ഷികളെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല. സിബിഐയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും മമത പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മമത.