യുഎസ് പ്രതിനിധി തിമോത്തി റോമര്‍ രാജിവച്ചു

Webdunia
വ്യാഴം, 28 ഏപ്രില്‍ 2011 (11:28 IST)
PRO
ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ തിമോത്തി ജെ റോമര്‍ രാജിവച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് റിപ്പോര്‍ട്ട്.

2009- ല്‍ ഇന്ത്യന്‍ പ്രതിനിധിയായി സ്ഥാനമേല്‍ക്കുന്ന അവസരത്തില്‍ തന്നെ താന്‍ രണ്ട് വര്‍ഷത്തേക്ക് മാത്രമേ പദവിയില്‍ തുടരുകയുള്ളൂ‍ എന്ന് തിമോത്തി റോമര്‍ ഒബാമയെ അറിയിച്ചിരുന്നതായാണ് എംബസിയില്‍ നിന്നുള്ള വിവരം. റോമര്‍ ജൂണില്‍ യുഎസിലേക്ക് പോകും എന്നാണ് കരുതുന്നത്.

ഇന്ത്യയുമായി ബന്ധപ്പെട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളില്‍ തിമോത്തി റോമറിന്റെ പേര് പലവട്ടം ഉയര്‍ന്നുവന്നിരുന്നു. ‘വോട്ടിനു കാശ്’ പ്രശ്നത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ തിമോത്തി റോമര്‍ യുഎസ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച സന്ദേശത്തില്‍ കോണ്‍ഗ്രസ് കാശ് നല്‍കിയാണ് എല്‍ജെപി പ്രതിനിധികളെ കൂടെ നിര്‍ത്തിയതെന്ന് പറഞ്ഞത് വന്‍ വിവാ‍ദത്തിന് കാരണമായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും രാജിയുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നില്ല.

റോമര്‍ ഇന്ത്യന്‍ അംബാസിഡറായി ജോലിനോക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് യുഎസ് സന്ദര്‍ശിച്ചതും ബരാക് ഒബാമ ഇന്ത്യാ സന്ദര്‍ശനം നടത്തിയതും.