യുആര്‍ അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനം പാണ്ഡെയാണ്; ബിജെപി

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (11:32 IST)
PRO
കന്നട സാഹിത്യകാരന്‍ ഡോ യുആര്‍ അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനം പാണ്ഡെയാണെന്ന് ബിജെപി വിമര്‍ശിച്ചു. അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനം പാണ്ഡെയാണെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ആയനൂര്‍ മഞ്ജുനാഥാണ് അഭിപ്രായപ്പെട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് അനന്തമൂര്‍ത്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്തിക്കുവേണ്ടിയാണ് അനന്തമൂര്‍ത്തി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്ന് മഞ്ജുനാഥ് പറഞ്ഞു. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയോട്ടം നടത്താമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെയെ പോലെയാണ് അനന്തമൂര്‍ത്തിയെന്നും മഞ്ജുനാഥ് പറഞ്ഞു.

പൂനം പാണ്ഡെയുടെതു പോലുള്ള ചിന്താഗതിയാണ് അനന്തമൂര്‍ത്തിയെയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും മഞ്ജുനാഥ് പറഞ്ഞു. അനന്തമൂര്‍ത്തിയുടെ എഴുത്തുകളെ വിലമതിക്കുന്നുവെങ്കിലും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്നും മഞ്ജുനാഥ് കൂട്ടിച്ചേര്‍ത്തു.