യശോദയാണ് തന്റെ ഭാര്യ: മോഡി

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (07:56 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി താന്‍ വിവാഹിതനെന്ന് സമ്മതിച്ചു. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോഡി ഇക്കാര്യം പറയുന്നത്.

താന്‍ പതിനേഴാം വയസ്സില്‍ വിവാഹിതനായിയെന്നാണ് മോഡി അറിയിച്ചത്. അധ്യാപികയായിരുന്ന യശോദ ബെന്‍ ആയിരുന്നു തന്റെ ഭാര്യ. മോഡിയുടെ ജന്മദേശമായ വടന്‍‌നഗറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മന്‍വട പ്രദേശത്താണ് ഭാര്യയുടെ വീട്. സത്യവാങ്മൂലത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശപത്രികയില്‍ വിവാഹിതനാണോ എന്ന കോളം മോഡി പൂരിപ്പിച്ചിരുന്നില്ല.