മോഡി വിഷമുള്ള ചായ വില്‍ക്കുന്നു; ജനതാദള്‍(യു)

Webdunia
തിങ്കള്‍, 20 ജനുവരി 2014 (19:27 IST)
PRO
വിഷമുള്ള ചായ വില്‍ക്കുന്നയാളാണ് നരേന്ദ്ര മോഡിയെന്ന് ജനതാദള്‍(യു) നേതാവ് കെസി ത്യാഗി. മോഡി ഇത്തരം ചായ ഗുജറാത്തില്‍ വിറ്റുവെന്നും അത്തരമൊരാള്‍ പ്രധാനമന്ത്രിയാകരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍അയ്യരുടെ ചായവില്‍പ്പനക്കാരന്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. സമ്മേളനവേദിയില്‍ മോഡി ആഞ്ഞടിച്ചതിനു പിന്നാലെയാണ് ത്യാഗിയുടെ ഈ പരാമര്‍ശം.

അതിനിടെ, കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥികളെ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയെത്തന്നെയാണ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി പറഞ്ഞു.