മോഡി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (15:17 IST)
PRO
തലൈവര്‍ രജനിയെ കണ്ടതിനുശേഷം നരേന്ദ്രമോഡി തമിഴ്നാട്ടിലെ സൂപ്പര്‍ താരം ഇളയദളപതി വിജയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു.

തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ് ആണ് ഇക്കാര്യം അറിയിച്ചത്. കോയമ്പത്തൂരില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച. മോഡിയുടെ ക്ഷണപ്രകാരം നടത്തുന്ന കൂടിക്കാഴ്ച്ച രാഷ്ട്രീയപരമല്ലെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്.