മോഡി വാജ്പേയിക്ക് തുല്യനെന്ന് ആര്‍എസ്എസ് മുഖപത്രം

Webdunia
ചൊവ്വ, 5 ജൂണ്‍ 2012 (09:08 IST)
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണോ എന്നത് സംബന്ധിച്ച വിശകലനങ്ങളും അഭിപ്രായപ്രകടനങ്ങളും ബി ജെ പിയില്‍ സജീവമാകുകയാണ്. ബിജെപി മാസികയായ ‘കമല്‍ സന്ദേശ്‘, ആര്‍എസ്എസ് ഹിന്ദി മുഖപത്രം 'പാഞ്ചജന്യ‘ എന്നിവ മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മോഡിക്ക് ആശ്വാസകരമാകുന്ന വിശകലനവുമായി
ആര്‍എസ്എസ് ഇംഗിഷ് മുഖപത്രം 'ഓര്‍ഗനൈസര്‍‘ പുറത്തിറങ്ങിയിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെപ്പോലെ തന്നെ കഴിവുള്ളയാളാണ് മോഡി എന്നാണ് ‘ഓര്‍ഗനൈസര്‍‘ ലേഖനം ചൂണ്ടിക്കാട്ടുന്നത്. വാജ്പേയി ചെയ്തത് പോലെ പാര്‍ട്ടിക്ക് മികച്ച സംഭാവന ചെയ്യാന്‍ മോഡിയും പ്രാപ്തനാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണ് മോഡിയെന്നും ലേഖനം പറഞ്ഞുവയ്ക്കുന്നു. ബിജെപി നേതാവും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ജിവിഎല്‍ നരസിംഹ റാവുവാണ് ഇത് എഴുതിയിരിക്കുന്നത്.

മോഡിയുടെ നേതൃപാടവം തെരഞ്ഞെടുപ്പില്‍ ബി ജെ പി ഉയര്‍ത്തിക്കാട്ടണം എന്നാണ് ലേഖനം ആവശ്യപ്പെടുന്നത്.