മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനം സെപ്റ്റംബറില്‍

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2013 (08:39 IST)
PRO
പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബിജെപി സെപ്റ്റംബറില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആര്‍എസ്എസുമായി ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.

മോഡിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസ് മേധാവി അദ്വാനിയുമായി നടത്തിയ ചര്‍ച്ചയില്‍ പിന്നീട് എതിര്‍പ്പിന്റെ സ്വരം നേര്‍ത്തു.

മോഡിയാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തുകയാണ്.

വികസന അജന്‍ഡയ്ക്കൊപ്പം ഹിന്ദുത്വ അജന്‍ഡയും ഏറ്റെടുക്കാന്‍ നരേന്ദ്ര മോഡി സന്നദ്ധനായത്‌ സംഘപരിവാറില്‍ സന്തുഷ്ടി ഉളവാക്കിയിട്ടുണ്ട്‌. ഹിന്ദു ദേശീയവാദിയാണു താനെന്ന മോഡിയുടെ പ്രഖ്യാപനം ആര്‍എസ്‌എസ്‌ നേതൃത്വത്തെ പ്രീതിപ്പെടുത്തി.