ഗുജറാത്ത് മുഖ്യമന്ത്രിയെ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കുരുതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് മോഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തോട് ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗിനെയും മോഹന്‍ ഭാഗവതിനെയും നേരില്‍ കണ്ടാണ് ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ നിലപാട് അറിയിച്ചത്. മോഡിയെ ഉടന്‍ പ്രാധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജും നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പ്രഖ്യാപനം നവംബറിലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഉയര്‍ത്തിക്കാട്ടുന്നത് കേന്ദ്രമന്ത്രി ജ്യോതിരായിത്ത സിന്‍ഹ ആണെന്നതു കൊണ്ട് ധ്രുവീകരണം പാര്‍ട്ടിക്ക് പ്രതികൂലമാകുമെന്നാണ് ചൗഹാന്റെ ആശങ്ക.