മോഡിയെ തെരഞ്ഞെടുത്ത രീതി ശരിയായില്ല: അദ്വാനി

Webdunia
വെള്ളി, 21 ജൂണ്‍ 2013 (12:24 IST)
WD
WD
നരേന്ദ്രമോഡിയെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം മേധാവിയാക്കിയ രീതി ശരിയായില്ലെന്ന് അദ്വാനി. ആര്‍‌എസ്‌എസ് മേധാവി മോഹന്‍ ഭഗത്തുമായി കൂടിക്കാഴ്ച നടത്തിയപ്പോളാണ് അദ്വാനി പ്രതിഷേധമറിയിച്ചത്.

മോഡിക്ക് പ്രചാരണചുമതല നല്‍കിയതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്നാണ് മോഡി പറഞ്ഞത്. പാര്‍ട്ടിയിലെ മിക്ക നേതാക്കളും സ്വന്തം നേട്ടങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്ന് മോഡി കുറ്റപ്പെടുത്തി.

ആര്‍‌എസ്‌എസ് ആസ്ഥാനമായ കേശവ്‌കുഞ്ജിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അദ്വാനിയുടെ ആവശ്യങ്ങളും വിഷമതകളും ഉടന്‍ തന്നെ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്ന് മോഹന്‍ ഭഗത് ഉറപ്പ് നല്‍കി.