മോഡിയുടെ നിര്‍ദേശകനാകാന്‍ താല്‍പ്പര്യമില്ലെന്ന് ബിസ്മില്ലാഖാന്റെ കുടുംബം

Webdunia
ചൊവ്വ, 22 ഏപ്രില്‍ 2014 (11:28 IST)
PRO
PRO
വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കനൊരുങ്ങുന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്‍ദേശകനാകാണമെന്ന ക്ഷണം ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബാംഗങ്ങള്‍ നിരസിച്ചു. വാരാണസിയില്‍ മെയ് 12-ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി 24-ന് മോഡിപത്രിക നല്‍കും.

തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ കക്ഷിയോടും താത്പര്യമില്ലെന്ന് വിശദീകരിച്ചാണ് ഉസ്താദിന്റെ കുടുംബാംഗങ്ങള്‍ ക്ഷണം നിരസിച്ചത്. വാരാണസി മേയറും ബിജെപി. നേതാവുമായ രാംഗോപാല്‍ മൊഹേല്‍ വഴിയാണ് ഉസ്താദിന്റെ കുടുംബത്തോട് മോദി ഈ അഭ്യര്‍ഥന നടത്തിയതെന്ന് പേരമകന്‍ ആഫാഖ് ഹൈദര്‍ പറഞ്ഞു.

' നിങ്ങള്‍ക്കെന്നോട് മണിക്കൂറുകളോളം സംഗീതത്തെപ്പറ്റി സംസാരിക്കാം, എന്നാല്‍ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കുക' എന്ന് ബിസ്മില്ലാ ഖാന്‍ പറയുമായിരുന്നെന്ന് ഹൈദര്‍ പറഞ്ഞു.