വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ സിറ്റിംഗ് എം എല്‍ എ യെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. പാര്‍ട്ടി എം എല്‍ എയായ അജയ് റായ് ആയിരിക്കും മത്സരിക്കുകയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. റായിക്കൊ അല്ലെങ്കില്‍ മുന്‍ വാരണാസി എം പി രാജേഷ് മിശ്രക്കൊ ആയിരിക്കും ടിക്കറ്റ് നല്‍കുക. രാജേഷ് മിശ്രക്ക് മികച്ച പ്രതിഛായ ഉണ്ടെന്നുള്ളതും കാര്യങ്ങള്‍ അനുകൂലമാക്കുന്നു.
എന്നാല്‍ അജയ് റായ് ഏറെക്കാലം ബി ജെ പി യിലായിരുന്നു. ഇയാളിപ്പോള്‍ പൂതിയതായി രൂപീകരിച്ച പിന്‍ഡ്രാ നിയമ സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എയാണ്. 2009 ല്‍ മുരളീമനോഹര്‍ ജോഷിയുടെ വാരണാസി സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേത്തുടര്‍ന്നാണ് അജയ് റായ് ബി ജെ പി യില്‍ നിന്നും കോണ്‍ഗ്രസിലെത്തിയത്.
1996 ല്‍ നടന്ന യു പി ഇലക്ഷനില്‍ സി പി ഐടെ മികച്ച സ്താനാര്‍ഥിയായിരുന്ന ഉദലിനെ പരാജയപ്പെടുത്തിയതോടെയാണ് അജയ് റായ് ശ്രദ്ധേയമായത്. അതിനുശേഷം നടന്ന ഓരോ തെരെഞ്ഞെടുപ്പുകളിലും റായ് വിജയിച്ചിരുന്നു.
2004 ല്‍ നടന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വിജയിച്ച മിശ്ര 2009 ല്‍ നാലാം സ്ഥനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.അന്നു നടന്ന ഇലക്ഷനില്‍ ബി എസ് പി സ്താനാര്‍ഥിയെ നേരിയ ഭൂരിപക്ഷത്തിലാണ് മുരളീമനോഹര്‍ ജോഷി പരാജയപ്പെടുത്തിയത്.