മോഡി ഹിറ്റ്‌ലറെന്ന് കേശുഭായ് പട്ടേല്‍

Webdunia
തിങ്കള്‍, 16 ജൂലൈ 2012 (15:15 IST)
PRO
PRO
ഗുജറാത്ത്‌ ബിജെപിയില്‍ ഉള്‍പ്പോര് മുറുകുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഏകാധിപതിയായ അഡോള്‍ഫ്‌ ഹിറ്റ്‌ലറോട് ഉപമിച്ച് കേശുഭായ് പട്ടേല്‍ രംഗത്തെത്തിയതോടെയാണിത്.

മോഡി ഏകാധിപതിയെപ്പോലെയാണ് ഭരിക്കുന്നതെന്നും ഗുജറാത്തിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ കേശുഭായ് പട്ടേല്‍ കച്ചില്‍ പറഞ്ഞു. കച്ചിലെ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേശുഭായ് പട്ടേല്‍ ഉള്‍പ്പെടുന്ന വിമതപക്ഷം കഴിഞ്ഞ മാസം പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മൂന്നാം മുന്നണി രൂപീകരിക്കാനായിരുന്നു ഇവരുടെ നീക്കം.