മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണിയാണെന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (18:10 IST)
PTI
PTI
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണിയാണെന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര കുത്ബുദ്ദീന്‍ അന്‍സാരി. രാഷ്ട്രീയക്കാര്‍ വിചാരിക്കുമ്പോഴാണ് ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നത്. ഗുജറാത്തിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ചത് മോഡിയാണ്.

ഗുജറാത്തിലെ വികസനം മോഡിയുടെ വികസനമല്ല. നേരത്തെ തന്നെ ഗുജറാത്ത് വികസിത സംസ്ഥാനമാണ്. തനിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും മമതയില്ല. എന്നാല്‍, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പ്രസ്ഥാനങ്ങളോട് ബഹുമാനമുണ്ടെന്നും അന്‍സാരി പറഞ്ഞു.