മൂന്നാം മുന്നണി: തീരുമാനം പിന്നീടെന്ന് നവീന്‍ പട്നായിക്

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (20:04 IST)
PRO
PRO
മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായ്ക്. മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് മുലായം സിംഗ് യാദവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു എന്ന് കണ്ടശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ മന്ത്രി ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി ഡല്‍ഹിയില്‍ എത്തിയതായിരുന്നു നവീന്‍ പട്‌നായ്ക്.

അതേസമയം മത നിരപേക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് മനീഷ് തിവാരി. മൂന്നാം മുന്നണി മരീചികയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവുമായി സഹകരിക്കാമെന്ന വയലാര്‍ രവിയുടെ നിലപാടിനോട് യോജിക്കുന്നതായും മനീഷ് തിവാരി പറഞ്ഞു.