ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ കലാപം ആസൂത്രിതമാണെന്നും ബിജെപിക്ക് അതില്‍ പങ്കുണ്ടെന്നും പഠന സംഘത്തിന്റെ കണ്ടെത്തല്‍. കലാപത്തെക്കുറിച്ചുള്ള വസ്തുതാപഠനത്തിനുള്ള സാമൂഹിക പ്രവര്‍ത്തക ഷബ്‌നം ഹാഷ്‌മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്.
കലാപത്തിന് പിന്നില്‍ വളരെ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നത് കലാപം ലക്ഷ്യമിട്ട് മുസാഫര്‍ നഗറിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് പതിനഞ്ച് വീതം യുവാക്കളെ സംഘപരിവാര്‍ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഷബ്‌നം പറയുന്നു.