മുല്ലപ്പെരിയാര്‍: അറ്റകുറ്റപ്പണി വ്യാഴാഴ്ച തുടങ്ങും

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (12:04 IST)
PRO
PRO
വ്യാഴാഴ്ച മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട്‌ അറ്റകുറ്റപ്പണി ആരംഭിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും ഒത്തുകളിക്കുന്നതായി കേരളം ആശങ്കപ്പെടുന്നതിനിടെയാണ് അറ്റകുറ്റപ്പണി ആരംഭിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ്‌ മറികടന്നാണ് മേല്‍നോട്ടസമിതിയില്‍ ജലകമ്മിഷന്‍ കണ്‍സള്‍ട്ടന്റിനെവച്ചത്. കേരള, തമിഴ്‌നാട്‌, കേന്ദ്ര പ്രതിനിധികളുള്‍പ്പെട്ട മൂന്നംഗസമിതിയാണ്‌ സുപ്രീംകോടതി നിര്‍ദേശിച്ചത്‌.

കണ്‍സള്‍ട്ടന്റിനെവച്ച വിവരം കേരളം അറിഞ്ഞത്‌ തമിഴ്‌നാട്‌ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ കത്തില്‍നിന്നാണ്‌. കോണ്‍ക്രീറ്റ്‌ ആന്‍റ് മേസണ്‍റി ഡാം ഡിസൈന്‍ ഡയറക്ടര്‍ എസ്‌ കെ സിബലാണ്‌ കണ്‍സള്‍ട്ടന്റ്‌. അറ്റകുറ്റപ്പണികള്‍ പരിധിവിട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാകാതിരിക്കാനാണ്‌ മേല്‍നോട്ടസമിതിയെ വച്ചത്‌.