മുംബൈ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ പീഡിപ്പിച്ചതായി ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തി. കൂട്ടബലാത്സംഗം നടന്ന ശക്തി മില്‍ പരിസരത്ത് വെച്ച് തന്നെയും പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.
പ്രതികളില്‍ മൂന്നു പേര് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. പീഡനം നടക്കുമ്പോള്‍ പ്രതികള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും യുവതി പറഞ്ഞു. ഇതെ തുടര്‍ന്നാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറഞ്ഞു.
യുവതി ബന്തൂപ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.പ്രതികള്‍ നേരത്തെയും പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.