കര്‍ണാടകയില്‍ മുന്‍ ബിജെപി മന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുന്‍ മന്ത്രി എസ് എ രാമദാസ് (54) ആണ് മൈസൂറിലെ ഒരു ഗസ്റ്റ് ഹൗസില്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീയുടെ ഭീഷണിയാണ് രാമദാസിനെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അവിവാഹിതനായ രാമദാസിന്റെ ഭാര്യയാണെന്നവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു. ഇവരുടെ ഭീഷണി മൂലമുണ്ടായ മാനസികസമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് അറിയുന്നത്.
രാമദാസിന്‍റെ ഭാര്യയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഈ സ്ത്രീയുടെ പക്കലുണ്ടായിരുന്നു എന്നും അത് താന്‍ പരസ്യപ്പെടുത്തുമെന്ന് ഇവര്‍ രാമദാസിനോട് വ്യക്തമാക്കിയിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.