ബജറ്റിൽ മൾട്ടിപ്ലക്സുകളിലെ കൂടിയ ടിക്കറ്റ് നിരക്ക് 200 രൂപയിൽ പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബാഹുബലി 2 കാണാന്‍ കൂടുതൽ തുക നൽകിയത് വിവാദമായി. ബാഹുബലി റിലീസാകുന്നതിന് മുമ്പ് ഈ പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ട് വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഉത്തരവിൽ മുഖ്യമന്ത്രിക്ക് ഒപ്പിടാന്‍ സാധിച്ചിരുന്നില്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവില്‍ ഒപ്പിടാതെ ശനിയാഴ്ച ദുബൈയിലേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി അടുത്തിടെ അന്തരിച്ച മകൻ രാകേഷിന്‍റെ പുത്രൻ വികാസിന്റെ ആവശ്യ പ്രകാരമാണ് സിനിമ കാണാന്‍ എത്തിയത്. സിനിമ കാണാന്‍ മകൻ യതീന്ദ്രയും കൂടെയുണ്ടായിരുന്നു.