പശുക്കൾക്ക് ആംബുലൻസ് ഒരുക്കി ബിജെപി

Webdunia
ബുധന്‍, 3 മെയ് 2017 (09:36 IST)
ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനെ തുടർ‌ന്ന് കൂടപ്പിറപ്പുകളുടെയും ഭാര്യയുടെയും അമ്മയുടെയുമെല്ലാം മൃതദേഹങ്ങൾ സൈക്കിളിൽ കെട്ടിവെച്ചും തലകീഴായി തോളിൽ തൂക്കിയും കൊണ്ടു പോകുന്ന ഇന്ത്യയിൽ പുതിയ വാർത്ത.
 
പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം വരുന്നു. ‘ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്. യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാട്ടിലാണ് മനുഷ്യനേക്കാൾ പശുവിന് വില കൊടുക്കുന്ന പുതിയ നടപടി.
 
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ലഖ്നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലും ആംബുലന്‍സ് സൗകര്യം ലഭിക്കും. മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. പശുക്കൾക്കായി ലഭ്യമാ‌കുന്ന ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഉണ്ടായിരിക്കും. 
Next Article