മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്ന മുംബൈ നഗരത്തില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി. മോഷണശ്രമം ചെറുത്ത ടെലിവിഷന്‍ നടിയെ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേ മോഷ്ടാക്കള്‍ സംഘം ചേര്‍ന്ന് തല്ലി. ലവ്ലീന്‍ കൗര്‍ എന്ന ഇരുപതുകാരിയെ ആണ് ആളുകള്‍ നോക്കിനില്‍ക്കെ മോഷ്ടാക്കള്‍ സംഘം ചേര്‍ന്ന് തല്ലിയത്.
ഒരു ഓട്ടോയില്‍ യാത്ര ചെയ്യവേ നടിയുടെ പേഴ്സ് കവര്‍ന്നു. മോഷ്ടാവിന് പിറകേ ചെന്ന നടിയെ അല്‍പം അകലെ രണ്ട് കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് കാഴ്ചക്കാരായി ആളുകള്‍ കൂടിയെങ്കിലും ആരും ഇടപെട്ടില്ല.
നടിയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന പൊലീസെത്തി ഇവരില്‍ രണ്ടു പേരെ പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.ശരീരത്തു പരുക്കേറ്റ നടി അടുത്തുണ്ടായിരുന്ന ആശുപത്രിയില്‍ ചികിത്സ തേടി.