മിശ്രവിദ്യാഭ്യാസം ഒഴിവാക്കണമെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ്

Webdunia
തിങ്കള്‍, 7 ജനുവരി 2013 (20:11 IST)
PRO
സ്‌ത്രീ സുരക്ഷയ്‌ക്കായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുളള വിദ്യാഭ്യാസ രീതി ഒഴിവാക്കണമെന്ന്‌ ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌.

ബലാത്സംഗം പോലെയുളള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക്‌ പരസ്യമായ വധശിക്ഷ നല്‍കണമെന്നും ജമാത്തെ ഇസ്ലാമി ജസ്‌റ്റിസ്‌ ജെ എസ്‌ വര്‍മ്മ കമ്മിറ്റിക്ക്‌ നല്‍കിയ പതിനൊന്നിന നിര്‍ദേശത്തില്‍ വ്യക്തമാക്കി.

വിവാഹം നേരത്തെയാക്കണം. എല്ലാ രീതിയിലുളള സ്‌ത്രീധനവും നിരോധിക്കണം. ലിവ്‌-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കണം. വിവാഹേതര ബന്ധങ്ങളെല്ലാം നിയമവിരുദ്ധമായി കാണണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

മാന്യമായി വസ്‌ത്രധാരണം നടത്തണമെന്ന്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നിര്‍ദേശിക്കണം. സ്‌ത്രീകള്‍ക്ക്‌ സഞ്ചാരത്തിന്‌ കര്‍ശന സുരക്ഷ ഉറപ്പാക്കണം. നഗ്നത പ്രദര്‍ശിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ജമാ അത്തെ ഇസ്ലാമി നിര്‍ദേശിക്കുന്നു.